top of page

തൃക്കരിപ്പൂര്‍

 

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് തൃക്കരിപ്പൂർ. തൃക്കരിപ്പൂർ പഞ്ചായത്ത് വടക്കൻ തൃക്കരിപ്പൂർ, തെക്കൻ തൃക്കരിപ്പൂർ ഗ്രാമങ്ങൾ ചേർന്നതാണ്. ഇവ പണ്ട് കർണാടക സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1956 നവംബർ 1-ലെ കേരളപ്പിറവിയോടെ ഈ ഗ്രാമങ്ങൾ കേരളത്തിന്റെ ഭാഗമായി.  കേരളപ്പിറവിക്കുമുമ്പെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയുടെ തെക്കെ അതിർത്തി ഗ്രാമങ്ങളായിരുന്നു വടക്കെ തൃക്കരിപ്പൂരും, തെക്കെ തൃക്കരിപ്പൂരിന്റെ ഭൂരി ഭാഗങ്ങളും ചേര്ന്നതാണ് ഇന്നത്തെ തൃക്കരിപ്പൂർ പഞ്ചായത്ത്. ഇനിയും പിറകോട്ട് പോയാൽ പഴയ നീലേശ്വരം രാജവംശത്തിന്റെ തെക്കെയറ്റത്തെ ഗ്രാമങ്ങളായിരുന്നു ഇവയെന്നു കാണാം. തൃക്കരിപ്പൂർ എന്ന സ്ഥലനാമം ഇവിടുത്തെ പുരാണ പ്രസിദ്ധമായ ചക്രവാണി ക്ഷേത്രവും തൊട്ടടുത്ത താമരക്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുളത്തിൽനിന്നും താമരപ്പൂക്കൾ പറിച്ച് ചക്രപാണിയെ അർപ്പിച്ച് മോക്ഷം നേടിയ കരീന്ദ്രന്റെ നാട് കരിപുരവും ശ്രീകരിപുരവുമായി പിന്നീട് തൃക്കരിപ്പൂരായതെന്നാണ് കരുതുന്നത്.

 

 

 

bottom of page