ഉടുമ്പുന്തല പ്രാഥമികാരോഗ്യ കേന്ദ്രം; ആശുപത്രിയായി ഉയര്‍ത്തി കിടത്തി ചികിത്സ ആരംഭിക്കണം.
- trikaripurvision
- Feb 1, 2015
- 1 min read
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല പ്രാഥമികാരോഗ്യ കേന്ദ്രം ആശുപത്രിയായി ഉയര്‍ത്തി കിടത്തി ചികിത്സ ആരംഭിക്കണമെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ബാവ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖേന ആരോഗ്യ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
1985 ല്‍ ആരംഭിച്ച ഈ പ്രാഥമികാരോഗ്യ കേന്ദ്രം ആശുപത്രിയായി ഉയര്‍ത്തുന്നതിന്ന്‍ ഒരു ഏക്കര്‍ സ്ഥലവും കെട്ടിടവും ഉണ്ടായിട്ടും ഇതേ വരെ സര്‍ക്കാര്‍ പരിഗണന ഉണ്ടായിട്ടില്ല.തൃക്കരിപ്പൂരിന് പുറമേ വലിയപറമ്പ തീരദേശ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമായ ആതുരശുശ്രൂഷ കേന്ദ്രമാണിത്.ദിനേന 120 ഓളം രോഗികള്‍ ഒ.പി ചികിത്സക്കായി എത്തുന്നുണ്ട്.എന്നാല്‍ കിടത്തി ചികിത്സിക്കുന്നതിനും മറ്റുമുള്ള അസൗകര്യം കാരണം ഇവിടത്തെ രോഗികള്‍ക്ക് ഏറെ വിഷമം സൃഷ്ടിക്കുന്നുണ്ടെന്ന്‍ നിവേദനത്തില്‍ ഉന്നയിച്ചു.

Comments