തൃക്കരിപ്പൂര്‍ ഫുട്ബാള്‍ നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ; എസ്.ബി.ടിയും - സുഭാഷ് എടാട്ടുമ്മലും ഏറ്റുമ
- trikaripurvision
- Feb 1, 2015
- 1 min read

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ആക്മി സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും,അല്‍ ഹുദാ ബീരിച്ചേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗവ: ഹൈ സ്കൂള്‍ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന അംഗീകൃത സെവന്‍സ് ഫുട്ബോളില്‍ വാശിയേറിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട്‌ഔട്ടിലൂടെ സുഭാഷ് എടാട്ടുമ്മല്‍ വിജയിച്ചു.മുന്‍ ജില്ലാ ചാമ്പ്യന്മാരടങ്ങിയ കെ.ടി.സി കോഴിക്കോടിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
സ്റ്റേഡിയത്തിനകത്ത് കളിക്കളത്തില്‍ വീറും വാശിയും കാട്ടിയ ഇരു ടീമുകളും ആദ്യ പകുതിയില്‍ ഓരോ ഗോള്‍ നേടി നിലയുറപ്പിച്ചു.പിന്നീട് രണ്ടാം പകുതിയില്‍ ഉണര്‍ന്ന്‍ കളിച്ച് കാണികളെ ആവേശം കൊള്ളിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട്‌ഔട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
നാളെ (തിങ്കള്‍) രാത്രി 8 മണിക്ക് നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എസ്.ബി.ടി തിരുവനന്തപുരവും,സുഭാഷ് എടാട്ടുമ്മലും തമ്മില്‍ ഏറ്റുമുട്ടും
Comentarios