വെള്ളാപ്പ് ശിഹാബ് തങ്ങള്‍ സ്മാരക കെട്ടിട സമുച്ചയത്തിന്ന്‍; പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ തറക്കല്ലി
- trikaripurvision
- Feb 1, 2015
- 1 min read
തൃക്കരിപ്പൂര്‍ : വെള്ളാപ്പ് ശിഹാബ് തങ്ങള്‍ സ്മാരക കെട്ടിട സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിവഹിച്ചു.
ചടങ്ങില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു.പി.പി.കെ റിയാസ്,കെ.കെ അമീര്‍,മുഹസിന്‍ ബഷീര്‍,എം.ടി.പി അഷ്‌റഫ്,പ്രഭാകരന്‍,ജയദേവന്‍,വി.എന്‍ ഹുസൈന്‍ ഹാജി പ്രസംഗിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് ഗൈഡന്‍സ് നടത്തുന്നതിനുള്ള സ്ഥിരം സംവിധാനം,വിശാലമായ ലൈബ്രറി,രക്തദാന സൗകര്യം,സ്പോര്‍ട്സ് പരിശീലന കേന്ദ്രം,ഹെല്‍ത്ത് സെന്‍റര്‍,ഒ.പി ക്ലീനിക്ക്,വിവിധ സോഷ്യല്‍ സ്പോര്‍ട്സ് നടത്തിപ്പ്,സ്വയം തൊഴില്‍ പരിശീലന കേന്ദ്രം,റിലീഫ് സെല്‍ എന്നീ സൗകര്യങ്ങള്‍ കെട്ടിട സമുച്ചയത്തില്‍ ഒരുക്കുന്നതിന്നാണ് പദ്ധതി.
സാമൂഹ്യ - സാംസ്കാരിക - റിലീഫ് പ്രവര്‍ത്തന രംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ വിശ്വാസമര്‍പ്പിച്ച ശിഹാബ് തങ്ങള്‍ സ്മാരക ഗ്രന്ഥാലയ കമ്മിറ്റി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്ന്‍ ലക്ഷ്യമിട്ടാണ് കെട്ടിട സമുച്ചയം പണിയുന്നത്.

വെള്ളാപ്പ് ശിഹാബ് തങ്ങള്‍ സ്മാരക കെട്ടിട സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിവഹിക്കുന്നു.
Comments