top of page
Search

ഉദിനൂര്‍ കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്കൂള്‍; ശതാബ്ദി ആഘോഷം തുടങ്ങി.

  • Trikaripur Vision
  • Feb 2, 2015
  • 1 min read

cheruthazham-skl.jpg

തൃക്കരിപ്പൂര്‍ : ഏറെക്കാലം മുമ്പ് കടലോരത്ത് സ്ഥാപിച്ച ഉദിനൂര്‍ കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്കൂളിന്‍റെ ശതാബ്ദി ആഘോഷം തുടങ്ങി. 2015 ജനുവരി മുതല്‍ ഡിസംബര്‍ മാസം വരെയാണ് വിവിധ പരിപാടികളോടെ ശതാബ്ദി ആഘോഷം നടക്കുക. ആഘോഷത്തിന്‍റെ ഭാഗമായി വിളംബര ഘോഷയാത്ര,മെഡിക്കല്‍ ക്യാമ്പ്,ശാസ്ത്ര പ്രദര്‍ശനം,നാടന്‍ കലാമേള,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമം,വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍,സോവനീര്‍ പ്രകാശനം എന്നിവ നടത്തും.

കെ.വി ഗംഗാധരന്‍(ചെയര്‍മാന്‍),കെ.അബ്ദുറസാഖ്(വര്‍ക്കിംഗ് ചെയര്‍മാന്‍),ടി.വി രവീന്ദ്രന്‍ മാസ്റ്റര്‍(ജന:കണ്‍) എന്നിവരടങ്ങിയ സംഘാടക സമിതി രൂപീകരിച്ചു.വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്യാമള ഉദ്ഘാടനം ചെയ്തു.


 
 
 

Bình luận


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page