top of page

ഗണിത ശാസ്ത്രത്തില്‍ അഭിരുചി വളര്‍ത്താന്‍ അബാക്കസ്/വേദിക് മാത് സ് പരിശീലനം തുടങ്ങി.

  • Feb 2, 2015
  • 1 min read

vision 2020.jpg

തൃക്കരിപ്പൂര്‍: വിദ്യാര്‍തികളില്‍ ഗണിത ശാസ്ത്ര അഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൈക്കോട്ട്കടവ് പൂക്കോയ തങ്ങള്‍ സ്മാരക വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അബാക്കസ്, വേദിക് മാത് സ് എന്നിവയില്‍ പ്രത്യേക പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂളിലെ 4,5,6 ക്ലാസ്സിലെ കുട്ടികള്‍ക്കാണ് ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ കോച്ചിംഗ് ക്ലാസ്സ്‌ അവധി ദിവസങ്ങളില്‍ നടപ്പാക്കുന്നത്. സ്കൂളിന്റെ സമഗ്ര പുരോഗതിക്കായി പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പരിശീലനത്തിന്റെ തുടക്കമായുള്ള ഓറിയന്‍റെഷന്‍ ചടങ്ങ് പ്രിന്‍സിപ്പല്‍ എം.എ. റഷീദ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ് മിസ്‌ട്രസ് പി.സാവിത്രി അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍, വി.വി മോഹനന്‍, കെ.വിനോദ്കുമാര്‍, പി.ടി.എ പ്രസിടന്റ്റ് എസ്.അഷ്‌റഫ്‌, എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. വിഷന്‍ 2020 കോര്‍ഡിനേറ്റര്‍ അബൂസാലി ടി.കെ സ്വാഗതവും അബ്ദുള്‍ ഹക്കീം.പി നന്ദിയും രേഖപ്പെടുത്തി.

 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page