നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസനോത്സവം; ഏപ്രില്‍ 20 മുതല്‍ ആരംഭിക്കും.
- Triakripur Vision
- Feb 2, 2015
- 1 min read
തൃക്കരിപ്പൂര്‍ : നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കിലെ ആറ് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഏപ്രില്‍ 20 മുതല്‍ 30 വരെ വികസനോത്സവം സംഘടിപ്പിക്കുന്നു.
കാലിക്കടവില്‍ സംഘടിപ്പിക്കുന്ന വികസനോത്സവത്തില്‍ കൃഷി,ആരോഗ്യം,വ്യവസായം,ക്ഷീര വികസന വകുപ്പ് എന്നിവരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും.ഇതിന്നായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷം വഹിച്ചു.പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമള,നീലേശ്വരം നഗരസഭ ചെയര്‍ പെഴ്സണ്‍ പി.ഗൗരി,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.ജനാര്‍ദ്ദനന്‍,പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കാര്‍ത്ത്യായനി,എ.വി രമണി,സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,എം.ബാലകൃഷ്ണന്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നിശാം പട്ടേല്‍,എം.വി കോമന്‍ നമ്പ്യാര്‍,വി.കുഞ്ഞികൃഷ്ണന്‍,വി.കെ രവി,ബ്ലോക്ക് പഞ്ചായത്തംഗം ടി.വി ഗോവിന്ദന്‍ പ്രസംഗിച്ചു.
Comments