പാചകതൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തണം. എസ്.ടി.യു.
- Feb 2, 2015
- 1 min read
തൃക്കരിപ്പൂര്‍: പാചകതൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് പടന്ന പഞ്ചായത്ത് പാചക തൊഴിലാളി യൂണിയന്‍(എസ്.ടി.യു) രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രടറി ശംസുദ്ധീന്‍ ആയിറ്റി ഉല്‍ഘാടനം ചെയ്തു. കെ.എം.എ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.ടി.പി റഫീക്ക് (പ്രസിഡന്റ്), എം.മുഹമ്മദ് കുഞ്ഞി, എം.ടി ജബ്ബാര്‍(വൈസ് പ്രസിഡന്റ്), എം.ടി.പി അഷ്‌റഫ്(ജനറല്‍ സെക്രടറി), എം.കെ സാബിര്‍, നാസര്‍. പി (ജോ.സെക്രടറി), കെ.ഖമറുദ്ധീന്‍(ട്രഷര്‍) എന്നിവരെ തിരഞ്ഞെടുത്തു. എം.മുഹമ്മദ് കുഞ്ഞി, ടി.പി അഷ്കര്‍ പ്രസംഗിച്ചു.

പാചക തൊഴിലാളി യൂണിയന്‍(എസ്.ടി.യു) പടന്ന യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍ എസ്.ടി.യു ജില്ലാ ജനറല്‍ സെക്രടറി ശംസുദ്ധീന്‍ ആയിറ്റി ഉല്‍ഘാടനം ചെയ്യുന്നു.

Comments