top of page

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് ഉപയോഗം; പോലീസ് പിടി തുടങ്ങി.

  • Feb 2, 2015
  • 1 min read

police-traffic-graphic.jpg.image_.784.410.jpg

തൃക്കരിപ്പൂര്‍ : ലൈസന്‍സില്ലാതെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ബൈക്കുകള്‍ പോലീസ് പിടികൂടി തുടങ്ങി. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ഓടിച്ചുവന്ന ബൈക്കുകളാണ് പോലീസ് പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാതെയും,ലൈസന്‍സും മറ്റ് രേഖകളുമില്ലാതെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ബൈക്ക് ഓടിക്കുന്നതും,സ്കൂള്‍ പരിസരത്ത് നിര്‍ത്തിയിടുന്നതും സ്കൂളില്‍ നേരത്തെ നിയന്ത്രണം വരുത്തിയിരുന്നു.ഇതൊന്നും വകവെക്കാതെ കൊണ്ടുവന്ന ബൈക്കുകളാണ് പോലീസ് പിടികൂടിയത്.

ഇനിയും വിദ്യാലയ പരിസരങ്ങളില്‍ പോലീസിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page