ടൂറിസം വികസനം സ്റ്റീല്‍ വഞ്ചി വീട് ഒരുങ്ങി.
- Trikaripur Vision
- Feb 3, 2015
- 1 min read
തൃക്കരിപ്പൂര്‍: ടൂറിസം വികസനത്തിന്‍റെ ഭാഗമായി കവ്വായി ക്കായലില്‍ സ്റ്റീല്‍ വഞ്ചി വീട് ഇറക്കുന്നു. ചെറുവത്തൂര്‍ ഓരിയിലെ സാല്‍വ മറിയം ബോട്ട് നിര്‍മാണ കമ്പനിയാണ് സ്റ്റീലില്‍ തീര്‍ത്ത വഞ്ചി വീട് നിര്‍മിച്ചത്. ഈ സ്റ്റീല്‍ ബോട്ട് അടുത്ത മാസം അറേബ്യന്‍ പാലസ് എന്നാ പേരില്‍ ടൂറിസ്റ്റുകള്‍ക്കായി നീറ്റില്‍ ഇറക്കും. രണ്ട് കിടപ്പ് മുറികള്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഈ വഞ്ചി വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
ഫോര്‍ സ്റ്റാര്‍ സൗകര്യത്തോടെയുള്ള ഈ വഞ്ചി വീട് തീരദേശ മേഘലയില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പടെയുള്ള ടൂറിസ്റ്റുകള്‍ക്ക് ഏഴിമല നാവല്‍ അക്കാദമി, വലിയ പറമ്പ കടല്‍ തീരം കവ്വായിക്കായലിലെ കൊച്ചു ദ്വീപുകള്‍ ഏഴിമല മുതല്‍ നീലേശ്വരം അഴീത്തല വരെയും ഉള്ള കേര വൃക്ഷങ്ങളുടെയും ദൃശ്യഭംഗി നോക്കിക്കാണുന്നതിന്ന്‍ ഏറെ സൗകര്യമാകും. നിലവിലുള്ള കേട്ട് വള്ളങ്ങള്‍ക്ക് പുറമെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് ഈ നൗക നീറ്റിലിറക്കാന്‍ സഹായമായത്.

Comments