Search
തൃക്കരിപ്പൂര്‍ ഫുട്ബോള്‍; സുഭാഷ് എടാട്ടുമ്മലിന്ന് വിജയം.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 3, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ആക്മി സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും,അല്‍ ഹുദാ ബീരിച്ചേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗവ: ഹൈ സ്കൂള്‍ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന അംഗീകൃത സെവന്‍സ് ഫുട്ബോളില്‍ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സുഭാഷ് എടാട്ടുമ്മല്‍ വിജയിച്ചു.ആതിഥേയരായ ആക്മി തൃക്കരിപ്പൂരിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.രണ്ടാം പകുതിയുടെ അവസാന നിമിഷം നൈജീരിയന്‍ താരം എമേക്ക നേടിയ ഗോളിലൂടെയാണ് എടാട്ടുമ്മല്‍ ഫൈനലില്‍ പ്രവേശിച്ചത്.
വ്യാഴാഴ്ച്ച രാത്രി 8ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇവര്‍ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് മൊഗ്രാലുമായി ഏറ്റുമുട്ടും.

ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര കളിക്കാരുമായി പരിജയപ്പെടുന്നു.

Comments