പ്രിയദർശിനി ക്ലബ് വാർഷികം സമാപിച്ചു.
- തൃക്കരിപ്പൂര്‍ വിഷന്‍.
- Feb 3, 2015
- 1 min read

തൃക്കരിപ്പൂർ :വളാൽ-കൊക്കാക്കടവ് പ്രിയദർശിനി സ്പോർട്സ് ക്ലബിന്‍റെ എട്ടാം വാർഷികാഘോഷം സമാപിച്ചു. ഫൈവ്സ് ഫുട്ബോൾ മേളയും സാംസ്ക്കാരിക സമ്മേളനവും നടന്നു . സാംസ്കാരിക സമ്മേളനം ഡി സി സി പ്രസിഡണ്ട് അഡ്വ.സി കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു . സംഘാടക സമിതി ചെയർമാൻ പി കെ ഫൈസൽ അധ്യക്ഷനായിരുന്നു. ഉബൈദ് പുരസ്കാരം നേടിയ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിനെ ഡി സി സി പ്രസിഡണ്ട് ആദരിച്ചു . അംബേദ്‌കർ പുരസ്ക്കാര ജേതാവ് ഡോ. ടി കെ മുഹമ്മദലിക്ക് സംസ്ഥാന കരകൌശല വികസന കോർപ്പറേഷൻ ചെയർമാൻ എം സി ഖമറുദ്ദീൻ ഉപഹാരം നൽകി. സിനിമ-സീരിയൽ പ്രവർത്തകൻ ഷാജഹാൻ ആയിറ്റിക്ക് ഡി സി സി ജനറൽ സെക്രട്ടറി പി കെ ഫൈസൽ ഉപഹാരം നൽകി. ക്ളബ്ബിന്റെ ചികിത്സാ സഹായ വിതരണം ഡോ.വി പി പി മുസ്തഫ നിർവഹിച്ചു .
കെ പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി വി മുഹമ്മദ് അസ്ലം,കെ കുഞ്ഞമ്പു,ഡോ.കെ വി ശശിധരൻ,കെ പി പ്രകാശൻ,എം ടി പി അബ്ദുൾ ഖാദർ,കെ വി ജതീന്ദ്രൻ,കെ ഹുസൈനാർ കുഞ്ഞി,പി കെ സലിം,പി മൊയ്തീൻ വളാൽ,എ പി സലിം സംസാരിച്ചു . ബീച്ച് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ കൊക്കാക്കടവ് പ്രിയദർശിനിക്കും,രണ്ടാം സ്ഥാനക്കാരായ മെട്ടമ്മൽ രിഫായി ക്ളബ്ബിനും എം സി ഖമറുദ്ദീൻ സമ്മാനദാനം നിർവഹിച്ചു. തുടർന്ന് അഷ്‌റഫ് പയ്യന്നൂർ നയിച്ച പട്ടുറുമാൽ ഓർക്കസ്ട്രയുടെ ഇശൽ നൈറ്റ് നടന്നു .
Comments