Search
മഹല്ല് ബോധവല്‍കരണ ക്ലാസ് തുടങ്ങി
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 3, 2015
- 1 min read

തൃക്കരിപ്പൂര്‍: ഉടുമ്പുന്തല മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മഹല്ലിലെ നമസ്ക്കാരപ്പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് തുടങ്ങി. കുറ്റിച്ചി പള്ളി പരിസരത്ത് ഖത്തീബ് അബ്ദുള്‍ സലാം ഫൈസി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്റ് വി.ടി ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷം വഹിച്ചു. എം. കെ മഹമൂദ് ഹാജി, എന്‍. അബ്ദുള്‍ ലത്തീഫ്, കെ.പി മഹമൂദ് ഹാജി, കെ.പി മഹമൂദ് കുഞ്ഞി, പി. ഇസ്മായില്‍ മൗലവി പ്രസംഗിച്ചു. ജമാഅത്ത് ജനറല്‍ സെക്രടറി വി.കെ.പി മുഹമദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
Comments