Search
തൃക്കരിപ്പൂരില്‍ തെരുവുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ 7 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നു.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 4, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ തെരുവുകള്‍ വൈദ്യുതീകരിച്ച് വഴി വിളക്കുകള്‍ സ്ഥാപിക്കുന്നു. പഞ്ചായത്തിലെ ഇരുപത്തിഒന്ന്‍ വാര്‍ഡുകളിലെയും തെരുവുകള്‍, പ്രധാന പാതകള്‍, ഗ്രാമീണ റോഡുകളിലും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 7 ലക്ഷം രൂപയുടെ പദ്ധതിയാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നത്. വൈദ്യുതി വകുപ്പ് നേരിട്ടും, സ്വകാര്യ ഏജന്‍സികളിലും ലൈനുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാണ് നടപടി. ലൈന്‍ വര്‍ക്ക് പൂര്‍ത്തിയായ ഉടനെ എല്ലായിടങ്ങളിലും എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിച്ച് ഗ്രാമപ്രദേശങ്ങള്‍ പ്രകാശപൂരിതമാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ബാവ എന്നിവര്‍ അറിയിച്ചു.
Comments