കോട്ടപ്പുറം മഖാം ഉറൂസ് ഫെബ്രുവരി 6-ന്ന്‍ ആരംഭിക്കും.
- Trikaripur Vision
- Feb 5, 2015
- 1 min read

കോട്ടപ്പുറം(നീലേശ്വരം) : ചരിത്ര പ്രസിദ്ധമായ കോട്ടപ്പുറം മഖാം ഉറൂസ് ഫെബ്രുവരി 6-ന്ന്‍ ആരംഭിക്കും. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഉറൂസ് പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ജുമുആനന്തരം ജമാഅത്ത് പ്രസിഡണ്ട് ഇ.കുഞ്ഞബ്ദുള്ള പതാകയുയര്‍ത്തും.മതവിജ്ഞാന സദസ്സ് വൈകുന്നേരം 7 മണിക്ക് നീലേശ്വരം ഖാസി ഇ.കെ മഹമൂദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും.
ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ.മുസ്തഫ ഹാജി അധ്യക്ഷം വഹിക്കും. തുടര്‍ന്ന്‍ പ്രമുഖ വാഗ്മി സിംസാറുല്‍ ഹഖ് ഹുദവി അബുദാബി 'നന്മ വിളയും കുടുംബം' എന്ന വിഷയത്തില്‍ പ്രഭാഷണം ചെയ്യും.ഇ.കുഞ്ഞബ്ദുള്ള,എം.മുഹമ്മദ് കുഞ്ഞി ഹാജി,പി.കുഞ്ഞാമു,ഇ.കെ അബ്ദുള്‍ കരീം ഹാജി,എ.അബ്ദുള്‍ അസീസ് ഹാജി,അബൂബക്കര്‍ മദനി,അബ്ദുള്‍ ഖാദര്‍ നദ് വി,അബൂബക്കര്‍ ബാഖവി,കുഞ്ഞി മൊയ്തീന്‍കുട്ടി മൗലവി പ്രസംഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലുഖ്മാനുല്‍ ഹകീം,കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി,ഇ.വി അബൂബക്കര്‍ ഖാസി,അബൂബക്കര്‍ ഹുദവി മുണ്ടപ്പറമ്പ് പ്രഭാഷണം ചെയ്യും. ഫെബ്രുവരി 11 ന് സമാപനത്തോടനുബന്ധിച്ചുള്ള കൂട്ടുപ്രാര്‍ത്ഥനക്ക് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ അസ്ഹരി നേതൃത്വം കൊടുക്കും.
Comments