top of page
Search

മാടക്കാല്‍ വാര്‍ഡ്‌ ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു.

  • തൃക്കരിപ്പൂര്‍ വിഷന്‍
  • Feb 5, 2015
  • 1 min read

election.jpg

തൃക്കരിപ്പൂര്‍ : മാര്‍ച്ച് 17ന് നടക്കുന്ന മാടക്കാല്‍ വാര്‍ഡ്‌ ഉപതിരഞ്ഞെടുപ്പിന്ന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു.വലിയപറമ്പ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്ന്‍ സ്വാധീനമുള്ള സീറ്റ് ഉറപ്പിക്കാനും,കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കൂട്ടാനുമുള്ള പ്രയത്നത്തിലാണ് മാടക്കാല്‍ വാര്‍ഡിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. നിലവിലുള്ള വോട്ടര്‍മാര്‍ക്ക് പുറമേ പുതുതായി 165 വോട്ടര്‍മാരെ വാര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്ന്‍ സ്വാധീനമുള്ള വാര്‍ഡ്‌ യു.ഡി.എഫിലെ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കിയിരുന്നു.വനിതാ സംവരണ വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫിലെ മാടക്കാല്‍ വാര്‍ഡ്‌ മെമ്പര്‍ മെട്ടമ്മല്‍ ബേബിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂറുമാറ്റം കാരണം അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ്‌ മാടക്കാല്‍ വാര്‍ഡില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യു.ഡി.എഫ് നേതൃത്വം ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ.ഇതിനിടയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ആയിരത്തിലേറെ വോട്ടര്‍മാരാണ് മാടക്കാല്‍ വാര്‍ഡിലുള്ളത്.യു.ഡി.എഫ് സര്‍ക്കാര്‍ മാടക്കാല്‍ ദ്വീപ്‌ വാര്‍ഡില്‍ നടപ്പാക്കിയ വികസനം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന പ്രതീക്ഷയാണുള്ളത്.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page