കവ്വായി കായലില്‍ ഗുണമേന്മയുള്ള കല്ലുമ്മക്കായ കൃഷി; കര്‍ഷകര്‍ സജീവമായി രംഗത്ത്.
- വി.ടി ശാഹുല്‍ ഹമീദ്
- Feb 6, 2015
- 1 min read

തൃക്കരിപ്പൂര്‍: മാടക്കാല്‍ ദ്വീപില്‍ കവ്വായി കായലില്‍ കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിന്ന് സ്ത്രീകളും, പുരുഷന്മാരും സജീവമായി രംഗത്ത്. കവ്വായിക്കായലില്‍ ഏറെ സ്ഥലങ്ങള്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ നിന്നും പാട്ടത്തിന് വാങ്ങി മത്സ്യഫെഡിന്റെ സഹായത്തോടെ കല്ലുമ്മക്കായ കൃഷി നടത്തുന്നത്. നല്ല വിളവുകളുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് കര്‍ഷകര്‍. നല്ല വിളവ് ലഭിച്ചാല്‍ കൂടുതല്‍ വരുമാനം കിട്ടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുടുംബശ്രീ അയക്കൂട്ടം, പുരുഷസ്വയം സഹായ സംഘം, എന്നിവക്ക് പുറമെ സ്വയം തൊഴിലായി കല്ലുമ്മക്കായ കൃഷിയിറക്കിയ കര്‍ഷകരുമുണ്ട്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷക്കെടുതി മൂലം കല്ലുമ്മക്കായ കൃഷി പാടെ നശിച്ചിരുന്നു. കവ്വായി ക്കായലില്‍ കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിന്ന് ഗുണമുള്ള ചളിമണ്ണും, വെള്ളവുമാണെന്ന് നേരത്തെ ദില്ലി ആസ്ഥാനമായുള്ള എം.പി.ഇ.ഡി.എ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.
ഇതനുസരിച്ച് കവ്വായിക്കായലില്‍ കല്ലുമ്മക്കായ കൃഷി പ്രോത്സാഹിപ്പിക്കാന്‍ മത്സ്യ വകുപ്പും തയ്യാറായി. ഇതേ തുടര്‍ന്നാണ് ഗുണമേന്മയുള്ള വിത്തിറക്കി കല്ലുമ്മക്കായ കൃഷി നടത്തുന്നതിന്ന്‍ കര്‍ഷകര്‍ മുന്നോട്ടുവന്നത്. ഇവിടെ വിളവെടുത്ത കല്ലുമ്മക്കായ അന്യ ജില്ലകളിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ കയറ്റി അയച്ചിട്ടുണ്ട്. കവ്വായിക്കായലില്‍ ഇത്തവണ നല്ല മേനിയുള്ള കല്ലുമ്മക്കായ വിളവ് ലഭിച്ചാല്‍ അടുത്ത വര്‍ഷങ്ങളിലും കല്ലുമ്മക്കായ കൃഷി മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.
Comentarios