top of page
Search

വായിക്കുന്നത് അനുകരിക്കാനാകരുത് :വിനയചന്ദ്രൻ

  • Trikaripur Vision
  • Feb 7, 2015
  • 1 min read

തൃക്കരിപ്പൂര് ; എഴുതിത്തുടങ്ങുന്ന കുരുന്നുകൾ കഥകളും കവിതകളുംവായിക്കണമെന്നും വായിക്കുന്നത് അത്പോലെ എഴുതാതിരിക്കാനും അനുകരിക്കാതിരിക്കാനുമായിരിക്കനമെന്നും പ്രശസ്തകവിയായ സി എം വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു .കൈക്കോട്ടുകടവ്സ്കൂൾ യു പി വിഭാഗം വിദ്യാരംഗം കലാവേദി തയ്യാറാക്കിയ നിറവ് കൈയെഴുത്തു മാസികയുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

സോഷ്യൽ മീഡിയകൾ പ്രചുരപ്രചാരം നേടിയ ഇക്കാലത്ത് തങ്ങളുടെ സൃഷ്ടികൾ വായനക്കാരിലെത്തിക്കാൻ ധാരാളം സാധ്യതകളുന്ടെന്നും ,എന്നാൽ അവയിലെ നല്ലതല്ലാത്ത വശങ്ങളാണ് മുതിർന്നവർക്ക് പോലും താൽപര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . പ്രശസ്ത എഴുത്തുകാരായ എം ടി ,എം മുകുന്ദൻ എന്നിവരുടെ പോലും ആദ്യ സൃഷ്ടികൾ വെളിച്ചം കണ്ടത് സ്കൂൾ കൈയെഴുത്തുപ്രതികളിലൂടെയാന്നെന്നു അദ്ദേഹം കൂട്ടിച്ചേർത്തു . ചടങ്ങിൽ എസ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു .പി.സാവിത്രി,പ്രിന്‍സിപ്പള്‍ എം.അബ്ദുൽ റഷീദ് ,സംസാരിച്ചു.

20150205_105238-1 (1).jpg

കൈക്കോട്ട്കടവ് പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക ഹൈ സ്കൂള്‍ വിദ്യാരംഗം കലാവേദി തയ്യാറാക്കിയ നിറവ് കൈയെഴുത്തു മാസികയുടെ പ്രകാശനം പ്രശസ്തകവി സി എം വിനയചന്ദ്രൻ നിര്‍വഹിക്കുന്നു.


 
 
 

Comentarios


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page