സംസ്ഥാനത്ത് 800 കാര്‍ഷിക വിപണ കേന്ദ്രങ്ങള്‍ ആരംഭിക്കും : മന്ത്രി മോഹനന്‍
- Trikaripur Vision
- Feb 7, 2015
- 1 min read

തൃക്കരിപ്പൂര്‍: സംസ്ഥാനത്ത് കാര്‍ഷിക വികസന മേഖല വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് 800 കാര്‍ഷിക വിപണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി മോഹനന്‍ പ്രസ്താവിച്ചു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ കേന്ദ്രങ്ങള്‍ വഴി വിറ്റഴിക്കുമ്പോള്‍ നല്ല ഡിമാന്‍ഡും വിലയും ലഭിക്കാന്‍ സാധ്യമാകുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ വിഷന്‍ 2020 തൃക്കരിപ്പൂര്‍ മണ്ഡലം സമഗ്ര വികസന സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. തരിശ് നിലങ്ങളില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്ന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. കാര്‍ഷികമേഖല പരിപോഷിച്ച് വിപണന സൗകര്യം കൂടി ആകുമ്പോള്‍ കര്‍ഷകര്‍ക്ക് പദ്ധതി മുഖേന ആശ്വാസമുണ്ടാകും. തോടുകളും, അരുവികളും, കുളങ്ങളും സംരക്ഷിച്ച് ജലസ്രോതസ് ഒരുക്കുന്നതിന്ന്‍ നാം തയ്യാറാകണം.
വികസനപ്രവര്‍ത്തനങ്ങള്‍ ഓരോ വാര്‍ഡിലും സേവാഗ്രാമങ്ങള്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങളാക്കുന്നുണ്ട്. ഇത് വഴി വികസന പ്രവര്‍ത്തനം നടത്തുമ്പോള്‍ ജനപ്രതിനിധികള്‍ക്ക് വാര്‍ഡുകളെയും ഗ്രാമത്തെയും കൂടുതല്‍ ശ്രദ്ധിക്കാനും വികസനം എത്തിക്കാനും സാധ്യമാകുമെന്നും മന്ത്രി മോഹനന്‍ വ്യക്തമാക്കി. കിലാ ഡയരക്ടര്‍ ഡോ. പി.പി ബാലന്‍ സ്വാഗതം പറഞ്ഞു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി ശ്യാമള ദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മീനാക്ഷി ബാലകൃഷ്ണന്‍, ഗൗരി, രമണി, കുഞ്ഞികൃഷ്ണന്‍, പി.ശ്യാമള, സി. കാര്‍ത്യായനി, ബാലകൃഷ്ണന്‍, ജയിംസ്, കെ.ജെ വര്‍ക്കി, ജനപ്രധിനിധികളായ വി.കെ ബാവ, കെ.പി സതീഷ് ചന്ദ്രന്‍, പി.കെ ഫൈസല്‍, വി.കെ രവീന്ദ്രന്‍, അഡ്വ.ശ്രീകാന്ദ്, അഡ്വ. വി.പിപി മുസ്തഫ പ്രസംഗിച്ചു. വികസന രേഖ പ്രകാഷണം മന്ത്രി മോഹനന്‍ ചടങ്ങില്‍ നിര്‍വഹിച്ചു.
Comments