സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനം മെയ് ആദ്യ വാരം.
- Trikaripur Vision
- Feb 7, 2015
- 1 min read

തൃക്കരിപ്പൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനം വിവിധ പരിപാടികളോടെ മെയ് ആദ്യവാരം നടത്തുന്നതിന്ന്‍ നിയോജക മണ്ഡലം ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തക യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് ഇ.കെ മഹമൂദ് മുസ്ല്യാര്‍ അധ്യക്ഷം വഹിച്ചു.വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ എം.ടി അബ്ദുള്ള മുസ്ല്യാര്‍,അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംബന്ധിക്കും.സമ്മേളനം വന്‍ വിജയമാക്കുന്നതിനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കി.
ചന്തേര മദ്രസ്സയില്‍ നടന്ന യോഗം സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഷംസുദ്ദീന്‍ ഫൈസി സ്വാഗതം പറഞ്ഞു.എ.അഹമ്മദ് മൗലവി,അബ്ദുള്ള ദാരിമി,ടി.എം ജമാലുദ്ദീന്‍ ഫൈസി,അബ്ദുറഊഫ് മൗലവി,ജാബിര്‍ ഹുദവി,മുഹമ്മദലി ഫൈസി,എം..ടി.പി മുഹമ്മദ് കുഞ്ഞി മൗലവി,അബ്ദുറഹീം മൗലവി പ്രസംഗിച്ചു.
Comments