Search
വള്‍വക്കാട് വാര്‍ഡ് യൂത്ത് ലീഗ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ 9-നു (തിങ്കളാഴ്ച) ആരംഭിക്കും
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 8, 2015
- 1 min read

തൃക്കരിപ്പൂര്‍: വള്‍വക്കാട് വാര്‍ഡ് മുസ്‌ലിം യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തിലുള്ള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മത്സരം തിങ്കളാഴ്ച വൈകീട്ട് ആരംഭിക്കും. മാടമ്പില്ലത്ത് അബ്ദുള്‍ സലാം, എം.എസ്.എസ് വള്‍വക്കാട് നല്‍കുന്ന കാഷ് അവാര്‍ഡിന്നും തവക്കല്‍ ഗ്രൂപ്പ് സമ്മാനിക്കുന്ന റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം പത്ത് ദിവസം നീണ്ട് നില്‍ക്കും. വള്‍വക്കാട് ബ്രദേര്‍സ് സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് എന്‍.എ നെല്ലിക്കുന്ന്‍ എം.എല്‍.എ മത്സരം ഉല്‍ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ കളിക്കാരുമായി പരിജയപ്പെടും. വാര്‍ഡ് മെമ്പര്‍ എ.കെ ഹാഷിം, യു.പി ഫായിസ്, എം.യൂസുഫ് ഹാജി, കെ.റിയാസ് അലി, വി.പി എം ഷംസുദ്ദീന്‍ പ്രസംഗിക്കും. ബ്രാസ ടീം, വള്‍വക്കാടും ബറൂസ്സിയ്യ നോര്‍സോയും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം.
Comments