Search
ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെ അനുസ്മരിച്ചു.
- Bijeesh MP
- Feb 9, 2015
- 1 min read
തൃക്കരിപ്പൂര്‍: മൈത്താണി ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. സി പി ഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി വിജയകുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ പി കുഞ്ഞമ്പു, വി ബാലന്‍, സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം ഗംഗാധരന്‍, പരങ്ങേന്‍ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. വി അരുണ്‍കുമാര്‍ സ്വാഗതവും ടി സുകേഷ് നന്ദിയും പറഞ്ഞു.

ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനം പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Commentaires