Search
വള്‍വക്കാട് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മത്സരം തുടങ്ങി.
- Shahul Hameed V.T
- Feb 9, 2015
- 1 min read
തൃക്കരിപ്പൂര്‍: വള്‍വക്കാട് വാര്‍ഡ് മുസ്‌ലിം യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തിലുള്ള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മത്സരം തുടങ്ങി. വള്‍വക്കാട് ബ്രദേര്‍സ് സ്റ്റേഡിയത്തില്‍ എന്‍.എ നെല്ലിക്കുന്ന്‍ എം.എല്‍.എ മത്സരം ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അദ്ധ്യക്ഷം വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.കെ ഹാഷിം, യു.പി ഫായിസ്, എം.യൂസുഫ് ഹാജി, കെ.റിയാസ് അലി, വി.പി എം ഷംസുദ്ദീന്‍, കെ.പി അഷ്‌റഫ് മുന്‍ഷി സംഭന്ദിച്ചു. മത്സരത്തില്‍ ബ്രാസ ടീം വള്‍വക്കാട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.

വള്‍വക്കാട് വാര്‍ഡ് മുസ്‌ലിം യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തിലുള്ള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മത്സരം എന്‍.എ നെല്ലിക്കുന്ന്‍ എം.എല്‍.എ മത്സരം ഉല്‍ഘാടനം ചെയ്യുന്നു.
Comments