എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്ര ഇന്ന്‍ കാസര്‍ഗോഡ് ജില്ലയില്‍; പ്രചരണ ജാഥയെ സ്വീകരിക്കാന്‍ തൃക്കരി
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 10, 2015
- 1 min read

തൃക്കരിപ്പൂര്‍ : തൃശൂര്‍ സമര്‍ഖന്ദില്‍ ഫെബ്രുവരി 19 മുതല്‍ 22 വരെ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രക്ക് ഇന്ന്‍ ജില്ലാ അതിര്‍ത്തിയായ തൃക്കരിപ്പൂരിലെ ഒളവറയില്‍ അത്യുജ്ജലവും ആവേശകരവുമായ വരവേല്‍പ്പ് നല്‍കും.ഇതിനുള്ള ഒരുക്കങ്ങള്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണ പരിപാടി ഒരുക്കും.ഇതിന്നായി ദിവസങ്ങളായി പ്രചാരണവും ക്യാമ്പയിനുകളും,വിളംബരങ്ങളും ജില്ലാ മണ്ഡലം കമ്മിറ്റികള്‍ നടത്തി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.കണ്ണൂര്‍ ജില്ലയില്‍ നിന്ന് കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തിന് സമീപം വെച്ച് ജില്ലാ നേതാക്കളും പ്രവര്‍ത്തകരും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണ സ്ഥലമായ തൃക്കരിപ്പൂര്‍ ടൗണിലേക്ക് എത്തിക്കും.
സംസ്ഥാന - ജില്ലാ നേതാക്കള്‍ക്ക് പുറമേ എസ്.കെ.എസ്.എസ്.എഫ്,എസ്.വൈ.എസ് പ്രവര്‍ത്തകരും,വിവിധ ജമാഅത്ത് ഭാരവാഹികളും സ്വീകരണ പരിപാടികളില്‍ സംബന്ധിക്കും.
Comentarios