തൃക്കരിപ്പൂരില്‍ കൃഷി വികസനം. കര്‍ഷകര്‍ക്ക് ഇഞ്ചി, മഞ്ഞള്‍ വിത്തുകള്‍ സബ് സിഡി നിരക്കില്‍ വിതരണം ചെയ
- Trikaripur Vision
- Feb 10, 2015
- 1 min read

തൃക്കരിപ്പൂര്‍: കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ വിത്തുകള്‍ ലഭ്യമാക്കുന്നതിന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തി കര്‍ഷകര്‍ക്ക് ഇഞ്ചിയും മഞ്ഞള്‍ വിത്തും നല്‍കുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടം മുഖേന പഞ്ചായത്തിലെ അപേക്ഷകരായ മുഴുവന്‍ കര്‍ഷകര്‍ക്കും സബ് സിഡി നിരക്കില്‍ ഇഞ്ചി മഞ്ഞള്‍ വിത്തുകള്‍ വിതരണം ചെയ്യുന്നതിന്ന് പഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അദ്ധ്യക്ഷം വഹിച്ചു. കൃഷിഭവന്‍ മുഖേന തരിശിട്ട നിലങ്ങളില്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് സബ് സിഡി നല്‍കും. സബ് സിഡി നിരക്കില്‍ എല്ലാ പദ്ധതികളും മാര്‍ച്ച് 10-ന് മുമ്പായി പൂര്‍ത്തീകരിക്കുന്നതിന്നായി യുദ്ധകാല അടിസ്ഥാനത്തില്‍ വിതരണ നടപടി പൂര്‍ത്തിയാക്കും. പഞ്ചായത്തിലെ 25 കര്‍ഷകര്‍ക്ക് ജലസ്വേചന പമ്പ് സെറ്റുകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ബാവ, വൈസ് പ്രസിഡന്റ് പി.വി പത്മജ, സമിതി അംഗങ്ങളായ സത്താര്‍ വടക്കുമ്പാട്, കെ.കരുണന്‍, വി.ടി. ഷാഹുല്‍ ഹമീദ്, എം. മുകുന്ദന്‍, കെ.വി അമ്പു, പി.അമ്പാടി സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.വി ഷീന സ്വാഗതം പറഞ്ഞു.
പഞ്ചായത്തിലെ പാടശേഖര സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് മാര്‍ച്ച് ആദ്യവാരത്തില്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെയും പാടശേഖര സമിതികളുടെയും സംയുക്ത യോഗം ചേരുന്നതിന് തീരുമാനിച്ചു.
Comments