Search
നിയമം ലംഘിച്ച് ഓട്ടോറിക്ഷ ഓടിക്കുന്നത് ഡ്രൈവര്‍മാര്‍ ഒഴിവാക്കണം - എസ്.ടി.യു.
- Trikaripur Vision
- Feb 10, 2015
- 1 min read

തൃക്കരിപ്പൂര്‍: നിയമം ലംഘിച്ച് ഓട്ടോറിക്ഷകള്‍ ഓടിക്കുന്ന നടപടി ഡ്രൈവര്‍മാര്‍ ഒഴിവാക്കണമെന്ന് പടന്ന പഞ്ചായത്ത് മോട്ടോര്‍ എഞ്ചിനീയറിംഗ് വര്‍ക്കേര്‍സ് യൂണിയന്‍ (എസ്.ടി.യു) സമ്മേളനം ഉന്നയിച്ചു. പടന്ന ബേങ്ക് ഹാളില്‍ നടന്ന സമ്മേളനം ജില്ലാ ജനറല്‍ സെക്രടറി ഷംസുദ്ദീന്‍ ആയിറ്റി ഉല്‍ഘാടനം ചെയ്തു. യൂണിറ്റി പ്രസിഡന്റ് പി.സാദിഖ് അദ്ധ്യക്ഷം വഹിച്ചു.
കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ കെ.ആര്‍ പ്രസാദ് ക്ലാസ് എടുത്തു. എം.പി മുഹമ്മദലി, യു.എം.സുബൈര്‍, പി.സൂരജ് പ്രസംഗിച്ചു.
Comentarios