Search
"തിന്മക്കെതിരെ യുവശക്തി" സെമിനാര്‍ ഫെബ്രുവരി 14-ന്
- Trikaripur Vision
- Feb 11, 2015
- 1 min read
തൃക്കരിപ്പൂര്‍: സുന്നീ യുവജന സംഘം തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഫെബ്രുവരി 14-ന്ന്‍ ചെറുവത്തൂര്‍ കൊവ്വല്‍ താജുല്‍ ഇസ്‌ലാം മദ്രസയില്‍ "തിന്മക്കെതിരെ യുവശക്തി" എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. കാലത്ത് 10 മണിക്ക് നടക്കുന്ന സെമിനാര്‍ തൃക്കരിപ്പൂര്‍ സംയുക്ത മഹല്‍ ജമാഅത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്ദേര ഉല്‍ഘാടനം ചെയും. എന്‍.അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിക്കും. ഹനീഫ് ഉദവി ദേലമ്പാടി വിഷയം നല്‍കും. ഹാഷിം അരിയിലാണ് മോഡറെറ്റര്‍. പി.കെ ഫൈസല്‍, അഡ്വ.വി.പി.പി മുസ്തഫ, ടി.സി കബീര്‍ സംബന്ധിക്കും.
Comments