നടക്കാവ് കോളനിയിലെ 21 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി.
- Trikaripur Vision
- Feb 11, 2015
- 1 min read
തൃക്കരിപ്പൂര്‍: നടക്കാവ് കോളനിയിലെ 21 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന്ന്‍ നടപടി സ്വീകരിക്കുന്നതിന്ന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ്, ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.പഞ്ചായത്ത് കോളനിയായി പ്രഖ്യാപിച്ച് 35 വര്‍ഷം മുമ്പ് കൈവശം നല്‍കുകയും വീട് കെട്ടി താമസിക്കുകയും ചെയ്യുന്ന 21 കുടുംബങ്ങള്‍ക്ക് വീടിന് താല്‍ക്കാലിക നമ്പര്‍ പഞ്ചായത്ത് പതിച്ച് നല്‍കുകയും , കൈവശ രേഖ നല്‍കുകയും ചെയ്തിരുന്നു. നടക്കാവ് കോളനിയിലെ ഈ കുടുംബങ്ങള്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ലെന്ന് കോളനി നിവാസികളായ സോമന്‍, രാജന്‍ മുതല്‍പേര്‍ കാസര്‍ഗോഡ് നടന്ന റവന്യു അദാലത്തിനെത്തിയ മന്ത്രി അടൂര്‍ പ്രകാശിന് നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. പഞ്ചായത്തുമായി ബന്ധപ്പെട്ട് പട്ടയം നല്‍കാന്‍ നടപടി ത്വരിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പി.എസ്സ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
Comentários