പിന്നോക്ക വിഭാഗങ്ങളെ ഭീതിപ്പെടുത്തിയുള്ള ഭരണം ദുഷ്കരം - അബ്ബാസലി ശിഹാബ് തങ്ങള്‍
- Shahul Hameed V.T
- Feb 11, 2015
- 1 min read

തൃക്കരിപ്പൂര്‍: ആപല്‍ക്കരഘട്ടങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ രക്ഷക്ക് എത്തേണ്ട മോദി സര്‍ക്കാര്‍ പിന്നോക്ക വിഭാഗത്തിന്‍റെ പേരില്‍ കുതിര കയറി അവരെ ഭീതിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഇതിനെതിരെയുള്ള വിധിയെഴുത്താണ് ദില്ലി തിരഞ്ഞെടുപ്പില്‍ നാം കണ്ടത് അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്രക്ക് തൃക്കരിപ്പൂര്‍ ബസ്സ്‌സ്റ്റാന്ടില്‍ നല്‍കിയ വമ്പിച്ച സ്വീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. സംഘാടക സമിതി ചെയര്‍മാന്‍ ഒ.ടി അഹമ്മദ് ഹാജി അദ്ധ്യക്ഷം വഹിച്ചു. ആപല്‍ക്കരഘട്ടങ്ങളില്‍ രാജ്യത്തെ സംരക്ഷിക്കാനും രാജ്യത്തിന്‍റെ അഖണഡത കാത്തുസൂക്ഷിച്ച് നന്മയില്‍ അതിഷ്ടിതമായ ജീവിതം നയിക്കാനും തങ്ങള്‍ ഉണര്‍ത്തി. പിന്നോക്ക സമുദായത്തിന്‍റെ പ്രശ്നങ്ങളില്‍ ചൂണ്ടുപലകയായി പ്രവര്‍ത്തിക്കുന്ന ഏക സംഘടനയായി സമസ്തയും, എസ്.കെ.എസ്.എസ്.എഫും വളര്‍ന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ തൃശ്ശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന സമ്മേളനം ഏറെ വിജയകരമാക്കാന്‍ എല്ലാവരോടും തങ്ങള്‍ അഭ്യര്‍ഥിച്ചു.
സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ യോഗം ഉല്‍ഘാടനം ചെയ്തു. ഖത്തര്‍ ഇബ്രാഹിം ഹാജി തങ്ങളെ പൂതൊപ്പി നല്‍കി ആദരിച്ചു. സ്റ്റേറ്റ് സെക്രടറി സത്താര്‍ പന്തല്ലൂര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍,ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി, ജാബിര്‍ ഇദവി പ്രസംഗിച്ചു. ഹാരിസ് ദാരിമി സ്വാഗതം പറഞ്ഞു. യു.എം അബ്ദുള്‍ റഹ്മാന്‍ മുസ്ല്യാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ഓണപ്പള്ളി മുഹമ്മദ് മൗലവി, നാസ്സര്‍ ഫൈസി, അയ്യൂബ് കുളിമാടം, കെ.ടി അബ്ദുള്ള മൗലവി, ഇബ്രാഹിം ഫൈസി, അഡ്വ. എം.ടി.പി കരീം, ബഷീര്‍ ഫൈസി സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ്. റിലീഫ് വിഭാഗം സഹചാരി ഫണ്ടില്‍ നിന്ന് എ. അബ്ദുസ്സമദ് ചന്ദേര, എന്‍.പി അബ്ദുള്‍ അസീസ്(അരീങ്കല്‍) എന്നിവര്‍ക്കുള്ള സാമ്പത്തിക സഹായം പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
Comments