Search
സില്‍വര്‍ ജൂബിലി ഫിനാലെ: പഞ്ചസാരയും നെയ്യും സംഭാവന നല്‍കി.
- Trikaripur Vision
- Feb 11, 2015
- 1 min read
തൃക്കരിപ്പൂര്‍: തൃശ്ശൂര്‍ സമര്‍ഖന്തില്‍ ഫെബ്രുവരി 19 മുതല്‍ 22 വരെ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഫിനാലെയില്‍ വ്യവസായ പ്രമുഖന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി ആയിരം കിലോ പഞ്ചസാരയും ഒരു കിന്റല്‍ നെയ്യും സംഭാവന നല്‍കി. ഇതിന്റെ പ്രഖ്യാപന കര്‍മ്മം എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്രയുടെ തൃക്കരിപ്പൂരില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി നിര്‍വഹിച്ചു. ചടങ്ങില്‍ ഓണംബള്ളി മുഹമ്മദ് ഫൈസി, ഖത്തര്‍ ഇബ്രാഹിം ഹാജി, എ.ജി.സി ബഷീര്‍, അയ്യൂബ് കുളിമാടം എന്നിവര്‍ സംബന്ധിച്ചു.
Comments