Search
എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം ദ്വിദിന സമ്മേളനം; പോസ്റ്റര്‍ പ്രകാശനം ചെയ്തു.
- Trikaripur Vision
- Feb 13, 2015
- 1 min read

എം.എസ്.എഫ് ദ്വിദിന സമ്മേളനത്തിന്‍റെ പോസ്റ്റര്‍ പ്രകാശനം മന്ത്രി ഇബ്രാഹിം കുഞ്ഞു നിര്‍വഹിക്കുന്നു.
തൃക്കരിപ്പൂര്‍ : ഫെബ്രുവരി 27,28 തിയ്യതികളില്‍ വലിയപറമ്പില്‍ വെച്ച് നടക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലം എം.എസ്.എഫ് സമ്മേളനത്തിന്‍റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞു നിര്‍വഹിച്ചു.
ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം ശംസുദ്ധീന്‍ ഹാജി,ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍,ഏ.ജി.സി ബഷീര്‍,വി.കെ.പി ഹമീദലി,വി.കെ ബാവ,പി.വി മുഹമ്മദ് അസ്‌ലം,വി.ടി ശാഹുല്‍ ഹമീദ് ഹാജി,എം.ടി അബ്ദുള്‍ ജബ്ബാര്‍,ഇര്‍ഷാദ് പടന്ന,നൗഷാദ് ചന്തേര,മര്‍സൂഖ് റഹ് മാന്‍,നജീബ് നീലേശ്വരം,യു.പി.ടി അസ്ഹറുദ്ദീന്‍ സംബന്ധിച്ചു.
Comments