ഐക്യവും, ദീനിബോധവും അനിവാര്യം- ഖാസി അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍.
- ഷാഹുല്‍ ഹമീദ് വി.ടി
- Feb 13, 2015
- 1 min read

തൃക്കരിപ്പൂര്‍: മഹല്ല് ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ ദീനി പ്രചാരണത്തിന്നും സമൂഹ നന്മക്കും പ്രവര്‍ത്തിക്കണമെന്ന് പ്രമുഖ പണ്ഡിതനും, ഖാസിയുമായ അഞ്ചരക്കണ്ടി അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു.
മഹല്ലുകളില്‍ ചുരുങ്ങിയവരെ പെടുത്തി ജുമുഅ ആരംഭിക്കുന്നതില്‍ തടസ്സമില്ല, പക്ഷെ പള്ളികളില്‍ ജുമുഅ നിലനിര്‍ത്തി പള്ളികള്‍ പരിപാലിക്കുന്നതിലും ഇബാദത്തുകള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്നതിന് നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. ദീനി ബോധവും, ഐക്യവും, നിലനിര്‍ത്തി അല്ലാഹുവിന്റെ വിധി വിലക്കുകള്‍ക്കനുസൃതമായി യുവാക്കള്‍ വളരണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ മഹല്ല് ജമാഅത്തുകള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൈക്കോട്ട്കടവ് മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള കണ്ണങ്കൈ പള്ളിയില്‍ ആരംഭിച്ച ജുമുഅ നമസ്കാരത്തിന്ന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു മൗലവി. ജമാഅത്ത് പ്രസിഡന്റ് കെ.പി ഇബ്രാഹിം കുട്ടി, എസ്. കുഞ്ഞഹമ്മദ്, കെ.വി.പി അബ്ദുള്ള ഹാജി, എസ്.അഷ്‌റഫ്, എം.കെ മഹമൂദ്, കെ.പി മുഹമ്മദ്, എം. സൈനുല്‍ ആബിദ്, എം.മുഹമ്മദലി, കെ. അബ്ദുള്‍ ഗഫൂര്‍, എം. കുഞ്ഞിമൊയ്തീന്‍ പൂവളപ്പ്, സാദിഖ് കടപ്പുറം, ഉടുമ്പുന്തല ജമാഅത്ത് പ്രസിഡന്റ് വി.ടി ഷാഹുല്‍ ഹമീദ് ഹാജി ചടങ്ങില്‍ സംഭന്ദിച്ചു.
Comments