top of page
Search

തൃക്കരിപ്പൂര്‍ - പയ്യന്നൂര്‍ റോഡില്‍ ഒളവറപ്പാലം തകര്‍ച്ചയില്‍.

  • ഷാഹുല്‍ ഹമീദ് വി.ടി
  • Feb 13, 2015
  • 1 min read

AmkpJrIwwegrjwjLCcH-sLhaYXirOPESqcIFmfNfAq7D.jpg

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ - ഒളവറ പയ്യന്നൂര്‍ റോഡില്‍ ഒളവറപ്പാലം കാലപ്പഴക്കം കാരണം തകരുന്നു. 1965-ല്‍ അന്നത്തെ കേന്ദ്ര മന്ത്രി വി.കെ.ആര്‍.വി റാവു ഉല്‍ഘാടനം ചെയ്ത പാലത്തിന്റെ അടിഭാഗമാണ് തകര്‍ന്ന്‍ തുടങ്ങിയിരിക്കുന്നത്. പാലത്തിന്റെ അടിഭാഗത്തെ സിമന്റ് കോണ്‍ഗ്രീറ്റുകള്‍ പിളര്‍ന്നും ഇളകിത്തുടങ്ങിയിട്ടുണ്ട്. കാലത്തിന്റെ കൈവരികള്‍ രണ്ട് തവണ റിപ്പയര്‍ ചെയ്ത് ടാറിംഗ് വര്‍ഷാ വര്‍ഷം നടത്തുന്നതല്ലാതെ സ്ലാബിന്റെ അടിഭാഗത്തെ തകര്‍ച്ച മാറ്റാന്‍ അധികൃതര്‍ ഒരു റിപ്പയര്‍ പ്രവര്‍ത്തിയും ചെയ്തിട്ടില്ല.

പയ്യന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിലൂടെ വന്നാല്‍ തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് വരുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ ഈ പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത പാലം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പയ്യന്നൂര്‍ ഭാഗത്തേക്കും ഏഴിമല നാവല്‍ അക്കാദമിയിലേക്കും ഭാരം കൂടിയ നിരവധി വാഹങ്ങളും കണ്ടയിനറുകളും ഈ പാലത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്. ഇത് കാരണം പാലത്തിന്റെ ബലക്ഷയം കൂടി വരികയാണിപ്പോള്‍. കാലിക്കടവ് ദേശീയ പാതയില്‍ നിന്ന് ഒളവറ വഴിയുള്ള വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. അത് കൊണ്ട് തന്നെ പാലത്തിന്റെ പുനര്‍ നിര്‍മാണം വൈകിക്കൂടെന്നാണ് പൊതു അഭിപ്രായം.


 
 
 

Commentaires


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page