Search
പുനത്തില്‍ കള്‍വര്‍ട്ട് പുതുക്കിപ്പണിയാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
- ഷാഹുല്‍ ഹമീദ് വി.ടി
- Feb 13, 2015
- 1 min read

തൃക്കരിപ്പൂര്‍: ഒളവറ - ഉടുമ്പുന്തല റോഡില്‍ പുനത്തില്‍ തകര്‍ന്ന കള്‍വര്‍ട്ട് പുതുക്കിപ്പണിയാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കള്‍വര്‍ട്ടും ഓവുചാലും നിര്‍മിക്കാന്‍ 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. തീരദേശ പാതയില്‍ പ്രധാനപ്പെട്ട പുനത്തില്‍ കള്‍വര്‍ട്ടും ഓവുചാലും പുതുക്കിപ്പനിയണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്‌ലിം ലീഗ് സെക്രടറി എം.സി ഖമറുദ്ധീന്‍ മണ്ഡലം ജനറല്‍ സെക്രടറി വി.കെ ബാവ എന്നിവര്‍ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ചാണ് അനുമതി ഉണ്ടായത്.
Comments