പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം; ഫാം ഷോ തുടങ്ങി.
- Trikaripur Vision
- Feb 13, 2015
- 1 min read

തൃക്കരിപ്പൂര്‍ : പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാംഷോ 2015 ന് തുടക്കമായി. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ വെച്ച് കണ്ണൂര്, കാസർകോട് ജില്ലകളിലെ തിരെഞ്ഞെടുത്ത 21 കർഷക വിദ്യാർഥികളാണ് ഷോവിന്റെ ഉദ്ഘാടനം നിർവഹിച്ചത് . പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷൻ കെ.കുഞ്ഞിരാമൻ എം.എൽ .എ. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാര്ഷിക സർവ്വകലാശാല റിസേർച്ച് ഡയരക്റ്റർ ഡോ .ടി.ആർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പിലിക്കോട് കേന്ദ്രം അസോസിയേറ്റഡു ഡയരക്റ്റർ ഡോ .കെ.അബ്ദുൾ കരീം ഷോവിനെക്കുറിച്ച് വിശദീകരിച്ചു. ഭൂമിയേയും കർഷകരെയും കുറിച്ചുള്ള ആമന്ത്രണ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കാർഷിക യന്ത്രവൽക്കരണ ട്രൈനികൾക്കുള്ള സർട്ടിഫിക്കെറ്റ് വിതരണം, വിദ്യാർഥികർഷകർക്കുള്ള ഉപഹാര സമർപ്പണവും എം.എൽ .എ. നിർവഹിച്ചു . കുടുംബശ്രീ മിഷൻ കോർഡിനേറ്റർ അബ്ദുൽ മജീദ്,കോക്കനട്ട് മിഷൻ അസോസിയേറ്റ് ഡയരക്ടർ ഡോ .ബി.ജയപ്രകാശ് നായക്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കുഞ്ഞികൃഷ്ണൻ, ഭാസ്കരൻ ,പി.വി.ഗോവിന്ദൻ ,ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. അസോസിയേറ്റ് പ്രൊഫസർ ഡോ .ടി.ആർ ഗോപാലകൃഷ്ണൻ സ്വാഗതവും അസിസ്റ്റന്റ്റ് പ്രൊഫസർ ഡോ .ടി.സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.
Comments