തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റ് വിപുലീകരിക്കാന്‍ 1.55 കോടിയുടെ പദ്ധതി.
- Shahul Hameed V.T
- Feb 14, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് മാര്‍ക്കറ്റ് വികസിപ്പിക്കുന്നതിന്ന് പഞ്ചായത്ത് മുഖേന ഫിഷറീസ് വകുപ്പ് 1.55 കോടിയുടെ പദ്ധതി രൂപീകരിക്കുന്നു. നിലവിലുള്ള മത്സ്യമാര്‍ക്കറ്റ് വികസിപ്പിക്കുന്നതിന്ന്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ 8 സെന്റ് ഭൂമിയും കേട്ടിട സമുച്ചയവും പൊന്നിന്‍ വിലക്ക് വാങ്ങാനാണ് നടപടി. മത്സ്യ മാര്‍ക്കറ്റില്‍ വില്‍പ്പന സ്റ്റാളുകളും മത്സ്യം ശീതീകരിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരിക്കുന്നതിന്ന്‍ എന്‍.എഫ്.സി.ബി യില്‍ അനുമതിക്കായി സമര്‍പ്പിച്ചതായി ഫിഷറീസ് വകുപ്പധികൃതര്‍ അറിയിച്ചു. നിലവിലുള്ള മാര്‍ക്കറ്റില്‍ ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ സൈക്കിളും, തലച്ചുമടായും മത്സ്യ വില്‍പ്പന നടത്തുന്ന നൂറിലധികം തൊഴിലാളികളുണ്ട്. മാര്‍ക്കറ്റിനകത്ത് ഇരുന്ന്‍ വില്‍പ്പന നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ക്കാണ് ഏറെ വിഷമം. സ്ഥലപരിമിതി കാരണം വൈകീട്ടോളം വെയിലിലാണ് മത്സ്യവില്പന നടത്തുന്നത്. മാര്‍കറ്റ് വിപുലീകരിച്ച് സൗകര്യങ്ങള്‍ ഒരുക്കാനാണ് നടപടിയുള്ളത്.
Comentários