ആയിറ്റി കടവില്‍ ബോട്ട് വെയിറ്റിംഗ് ഷെഡ് ഉല്‍ഘാടനം ചെയ്തു.
- Trikaripur Vision
- Feb 17, 2015
- 1 min read
തൃക്കരിപ്പൂര്‍: കവ്വായി കായല്‍ക്കരയില്‍ ആയിറ്റിയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പദ്ധതിയില്‍ പെടുത്തി നിര്‍മിച്ച ബോട്ട് വെയിറ്റിംഗ് ഷെഡിന്റെ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ ആയിറ്റി, ബ്ലോക്ക് പഞ്ചായത്ത് അംഗം സത്താര്‍ വടക്കുമ്പാട്, പി. മുഹമ്മദലി പ്രസംഗിച്ചു.ജല ഗതാഗത വകുപ്പിന്റെ തൃക്കരിപ്പൂര്‍ ആയിറ്റി മേഖല ഓഫീസിന് സമീപം പണിത ഈ ബോട്ട് കാത്തിരിപ്പ് കേന്ദ്രം സര്‍വീസ് ബോട്ട് യാത്രക്കാര്‍ക്കും ആയിറ്റി പഞ്ചായത്ത് കടത്ത് വഴിയുള്ള നിത്യ യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമാണ്.
![DSCF0758[1].JPG](https://static.wixstatic.com/media/7d2caa_ed5df27796dd455d94191374b71ac147.jpg/v1/fill/w_980,h_737,al_c,q_85,usm_0.66_1.00_0.01,enc_avif,quality_auto/7d2caa_ed5df27796dd455d94191374b71ac147.jpg)
ആയിറ്റി കടവില്‍ പണിത ബോട്ട് കാത്തിരിപ്പ് കേന്ദ്രം നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.
Comments