തൃക്കരിപ്പൂര്‍ - പയ്യന്നൂര്‍ ബൈപാസ് റോഡ് പണി തുടങ്ങി.
- Trikaripur Vision
- Feb 17, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ടൌണ്‍ - തങ്കയം പയ്യന്നൂര്‍ ബൈപാസ് റോഡ് ടാറിംഗ് പ്രവര്‍ത്തി തുടങ്ങി. ടാറിംഗിനൊപ്പം ഓവുചാല്‍ കൂടി നിര്‍മിക്കുന്ന പ്രവര്‍ത്തിയാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. റോഡിന്‍റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി എം.സി ഖമറുദ്ധീന്‍ , തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, എന്നിവര്‍ മന്ത്രി ഇബ്രാഹിം കുട്ടിക്ക് നല്‍കിയ നിവേദനം പരിഗണിച്ചാണ് പ്രവര്‍ത്തി തുടങ്ങുന്നതിന്ന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്.
ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്ന്‍ ടാര്‍ അനുവദിച്ച് കിട്ടാന്‍ വൈകിയതാണ് റോഡിന്റെ പണി തുടങ്ങുന്നതിന് കാലതാമസം നേരിട്ടതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒളവറ - ഉടുമ്പുന്തല റോഡിന്റെ ടാറിംഗ് പ്രവര്‍ത്തി തുടങ്ങുന്നതിന്ന് ആവശ്യമായ ടാര്‍ അനുവദിക്കാന്‍ മന്ത്രി ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
コメント