Search
പൂച്ചോല്‍ അല്‍ അമീന്‍ ക്ലബ്ബ് വാര്‍ഷികം 23ന്.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 17, 2015
- 1 min read
തൃക്കരിപ്പൂര്‍ : പൂച്ചോല്‍ അല്‍ അമീന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ എട്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ഫെബ്രുവരി 23 മുതല്‍ 26 വരെ നടത്തും.
23ന് ക്ലബ്ബ് പ്രസിഡണ്ട് കെ.റാഷിദിന്‍റെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പ്രഭാഷണം ചെയ്യും.
24ന് ഉദിനൂര്‍ അലിഫ് ബുര്‍ദ്ദ സംഘം ബുര്‍ദ്ദ മജ്ലിസ് അവതരിപ്പിക്കും.തുടര്‍ന്ന്‍ സഫീര്‍ ഖാന്‍ മന്നാനി മതപ്രഭാഷണം നടത്തും.25ന് അസ്ലം ബാഖവി പ്രഭാഷണം ചെയ്യും.26ന് ടി.കെ അബ്ദുള്‍ ബാരി ബാഖവി പ്രഭാഷണം ചെയ്യും.തുടര്‍ന്ന്‍ വടക്കുമ്പാട് അല്‍ മര്‍ജാന്‍ ബുര്‍ദ്ദ സംഘം ബുര്‍ദ്ദ അവതരിപ്പിക്കും.രാത്രി നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനക്ക് അസയ്യിദ് അല്‍ മഷ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ നേതൃത്വം കൊടുക്കും.
Comments