ഉടുമ്പുന്തല - മാടക്കാല്‍ ബണ്ട് റോഡ്; പ്രവൃത്തി ആരംഭിച്ചു
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 18, 2015
- 1 min read

തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല - മാടക്കാല്‍ ബണ്ട് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു.ചടങ്ങില്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്യാമള അധ്യക്ഷം വഹിച്ചു.വാര്‍ഡ് മെമ്പര്‍മാരായ പി.പ്രമോദ്,കെ.വി രാമചന്ദ്രന്‍ പ്രസംഗിച്ചു. എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്‍ 35 ലക്ഷം രൂപ ചെലവിലാണ് ബണ്ടില്‍ പൈപ്പ് കള്‍വര്‍ട്ട് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ സഹകരണത്തോടെ റോഡിന്‍റെ ഉപരിതലം പുതുക്കി ടാറിംഗ് നടത്തുന്നത്.
Comments