കഴിഞ്ഞ എൽ ഡി എഫ് സർക്കാരും വി എസും പ്രതികരിക്കാത്തത് തീരദേശ ജനതക്ക് ദുരിതമായി - ടി എൻ പ്രതാപൻ എം എൽ
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 18, 2015
- 1 min read

തൃക്കരിപ്പൂർ :വി എസ് അച്യുതാനന്ദൻ നയിച്ച കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ഗൗരവമായി പ്രതികരിക്കാത്തതിന്റെ കഷ്ടപ്പാടാണ് ഇന്ന് തീര ദേശ ജനത തീരാ ദുരിതത്തിലാവാൻ കാരണമായതെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ടി എൻ പ്രതാപൻ എം എൽ എ പ്രസ്താവിച്ചു.
പിറന്ന മണ്ണില്‍ ജീവിക്കാനായി' എന്ന മുദ്രാവാക്യവുമായി കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്‍സ്യത്തൊഴിലാളി അവകാശ സംരക്ഷണ യാത്രയുടെ കാസർഗോഡ് ജില്ലാതല സമാപനം കുറിച്ച് വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറത്ത് നടന്ന പൊതുയോഗത്തിൽ സംസാരികുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ നൽകിയ ചോദ്യാവലിക്ക് നമ്മുടെ തൊട്ടടുത്ത തമിഴ്‌നാടും,ഗോവയും,മഹാരാഷ്ട്രയും കൃത്യമായി മറുപടി നൽകി തീരദേശ ജനതക്കായി ഒന്നിച്ച് നിന്നപ്പോൾ അത് ഗൗരവപൂർവ്വം കണ്ട് സമയത്തിനുള്ളിൽ മറുപടി കേന്ദ്ര സർക്കാരിന് നൽകാത്തതാണ് തീരദേശ ജനതയെ ഗുരുതരമായി ബാധിക്കുന്ന തീരദേശ സംരക്ഷണ മേഖലയിൽ നിന്നും ഒഴിവാകാതിരിക്കാൻ കാരണമായതെന്നും പ്രതാപൻ പറഞ്ഞു.
പുഴയും കടലും 50 മീറ്റർ പോലും വ്യത്യാസമില്ലാത്ത ആലപ്പുഴ ആലപ്പാടും,കൊല്ലം ജില്ലയിലെ വലിയഴീക്കലും പോലെയുള്ള കാസർഗോഡ് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തിനെയും തീരദേശ സംരക്ഷണ മേഖലയിൽ നിന്നും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിലും അത് നേടിയെടുക്കാൻ സംസ്ഥാന സർക്കാരിലും ശക്തമായ സമ്മർദ്ദം ചെലുത്താൻ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു .ജില്ലാ തല സമാപന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ഡിസിസി നേതാക്കളായ പി.എ അഷ്‌റഫ് അലി, കെ.വി ഗംഗാധരന്‍, അഡ്വ.കെ.കെ രാജേന്ദ്രന്‍, പി.കെ ഫൈസല്‍, ഹക്കീം കുന്നില്‍, വിനോദ് കുമാര്‍ പള്ളിയില്‍വീട്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാക്കളായ വി.ആര്‍ വിദ്യാസാഗര്‍, ആര്‍.ഗംഗാധരന്‍, അഡ്വ. അഡോള്‍ഫ് മുറൈസ്, എ.സുബാഹു, പൊഴിയൂര്‍ ജോണ്‍സണ്‍, പനത്തുറ പുരുഷോത്തമന്‍, ഇ.എം ആനന്ദവല്ലി, ജി.നാരായണന്‍, യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ എന്‍.കെ ഹമീദ് ഹാജി, മറ്റുനേതാക്കളായ എം.അബ്ദുള്‍ സലാം, ടി.ധനഞ്ജയന്‍, ടി.കെ നാരായണന്‍, കെ.പി പ്രകാശന്‍, പി.പി ഭരതന്‍, കെ.പി.പി കോരന്‍, പി.പി അപ്പു, പി.പി ചന്ദ്രശേഖരന്‍, കെ വിജയന്‍, പി.വി കാര്‍ത്യായണി, ഒ.കെ ഷാജി, എം.ടി.സി അബ്ദുള്ളഹാജി, വി.അബ്ദുള്‍ ജബ്ബാര്‍,പഞ്ചായത്തംഗങ്ങളായ കെ.സിന്ധു, ഉസ്മാന്‍ പാണ്ട്യാല പ്രസംഗിച്ചു.
Comments