സംരക്ഷകരില്ല, കുണിയന്‍ തോട് നശിക്കുന്നു.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 18, 2015
- 1 min read
തൃക്കരിപ്പൂര്‍: കാര്‍ഷിക രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാതിര്‍ത്തിയിലെ കുണിയന്‍ തോട് നാമാവശേഷമാകുന്നു. ആയിരക്കണക്കിന് ഏക്കര്‍ കൃഷിപ്പാടത്ത് വെള്ളം എത്തിക്കുന്നതിനുള്ളതാണീ കുണിയന്‍ തോട്. കവ്വായി കായലിന്റെ കൈവരിയായി ഒഴുകുന്നതാണ് തോട്. എങ്കിലും ഈ പുഴയില്‍ രണ്ടിടത്ത് ഉപ്പു വെള്ളം കയറുന്നത് തടയുന്നതിനുള്ള ക്രോസ് ബാറുകള്‍ ഉണ്ടെങ്കിലും ഷട്ടറുകള്‍ തുരുമ്പെടുത്ത് നശിച്ച് തുടങ്ങിയിരിക്കുന്നു. ഒളവറ, തെക്കുമ്പാട്, ഉളിയം, തലിച്ചാലം, തേര്‍വയല്‍, ഇയ്യക്കാട്, പ്രദേശങ്ങളില്‍ കൃഷിപാടങ്ങളിലേക്ക് വെള്ളം ഈ തോട് വഴിയാണ് എത്തുന്നത്. ക്രോസ് ബാറുകളുടെ പലക ദ്രവിച്ചും കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീണും ഉപ്പ് വെള്ളം കയറുന്നത് മാസങ്ങളായി. നല്ല വിളവുകള്‍ ലഭിച്ചിരുന്ന കര്‍ഷകര്‍ വിളവെടുക്കാന്‍ കഴിയാത്തതിനാല്‍ കൃഷി ഉപേക്ഷിക്കപ്പെടുകയാണ്. ഇതിന് പുറമേ പച്ചക്കറി കൃഷിയും വ്യാപകമായി നട്ട് പിടിപ്പിച്ചിരുന്നു. നല്ല വിളവെടുക്കാന്‍ കഴിയുമെങ്കിലും കുണിയന്‍ തോടിനു നാശം നേരിട്ടതോടെ പച്ചകൃഷി പോലും ഉപേക്ഷിക്കപെടുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ക്രോസ് ബാറുകളുടെ പലകകള്‍ മാറ്റുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറെല്ലന്നാണ് മനസ്സിലാകുന്നത്. ഇതിനു പുറമെ വെള്ളം നിര്‍ത്തി പമ്പ് ചെയ്യാന്‍ കഴിയുന്നില്ല.തോടിന്റെ കര വ്യാപകമായി ഇടിഞ്ഞു നാശമായിരിക്കുന്നു. 5000 മീറ്ററിലധികം നീളം വരുന്ന തോട് റിപ്പയര്‍ ചെയ്തിട്ടില്ല. ഇറിഗേഷന്‍ വകുപ്പധികൃധര്‍ കുണിയന്‍ തോടിന്റെ ഇരുകരകളും കെട്ടി ബലപ്പെടുത്തി സംരക്ഷിച്ചാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകും.

സംരക്ഷകരില്ലാതെ മണ്ണിടിഞ്ഞ് നശിക്കുന്ന തൃക്കരിപ്പൂരിലെ കുണിയന്‍ തോട്.
കുണിയന്‍ ക്രോസ്സ് ബാറില്‍ നിന്നുള്ള ദൃശ്യം.
Kommentare