സുന്നീ യുവജന സംഘം സെമിനാര്‍.
- Trikaripur Vision
- Feb 19, 2015
- 1 min read

തൃക്കരിപ്പൂര്‍: തിന്മക്കെതിരെ യുവശക്തി എന്ന പ്രമേയത്തില്‍ സുന്നീ യുവജന സംഘം തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര ഉല്‍ഘാടനം ചെയ്തു. എന്‍.പി അബ്ദുള്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ഹനീഫ് വിഷയം അവതരിപ്പിച്ചു. ഹാഷിം അരിയില്‍ മുഖ്യ പ്രഭാഷണം നടത്തി. എം.സി കബീര്‍, ഷംസുദ്ദീന്‍ ഫൈസി, ഒ.ടി അഹമ്മദ് ഹാജി, മൊയ്തീന്‍ കുഞ്ഞി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.കെ അബ്ദുള്‍ ഖാദര്‍, എ.ആര്‍.എം മുഹമ്മദ് ഷമീം, സി.വി അഹമ്മദ് പ്രസംഗിച്ചു.
Comments