ആയിറ്റിയില്‍ മാതൃക അംഗന്‍വാടി പണിയുന്നു.
- Shahul Hameed VT
- Feb 21, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ ആയിറ്റിയില്‍ 24 ലക്ഷം ക. ചെലവില്‍ മാതൃകാ അംഗന്‍വാടി പണിയുന്നു. പഞ്ചായത്ത് ആയിറ്റി കോളനിയില്‍ വിട്ട് നല്‍കിയ പത്ത് സെന്റ് സ്ഥലത്താണ് ആധുനിക രീതിയില്‍ കെട്ടിടം പണിയുക. 4 ലക്ഷം രൂപ ചെലവില്‍ ചുറ്റ്മതിലും അനുബന്ധ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തി ചെയ്യാനാണ് ലക്ഷ്യം. പ്രവര്‍ത്തി ഉല്‍ഘാടനം ഫെബ്രുവരി 25-ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ,ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിക്കും.
תגובות