top of page
Search

ഒളവറയില്‍ അക്ഷയ ഇ-കേന്ദ്രം തുടങ്ങി.

  • Trikaripur Vision
  • Feb 21, 2015
  • 1 min read

DSC_0114aksha.jpg

തൃക്കരിപ്പൂര്‍: ഒളവറ ജങ്ക്ഷനിലെ വൈഷ്ണവം ഷോപ്പിംഗ്‌ കോംപ്ലക്സില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് അക്ഷയ-ഇ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉല്‍ഘാടനം വാര്‍ഡ്‌ മെമ്പര്‍ പി.പി ഖമറുദ്ധീന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ കേന്ദ്രത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ ബാവ, മെമ്പര്‍ ടി.വി പ്രഭാകരന്‍, കെ.കണ്ണന്‍, എ.വി ബാബു, സി.ബാബു പ്രസംഗിച്ചു. അക്ഷയ ജില്ലാ പ്രോജക്ട് കമ്മീഷണര്‍ നൗഷാദ് പൂതപ്പാറ അക്ഷയ പദ്ധതി വിശദീകരിച്ചു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page