കൂലേരി കോയക്കിടാവ് തങ്ങള്‍ ഉറൂസ് ഫെബ്രുവരി 23-ന് തുടങ്ങും.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 21, 2015
- 1 min read

തൃക്കരിപ്പൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം മത പ്രചാരണത്തിനായി കേരളക്കരയില്‍ എത്തി കൂലേരി ബുഖാരി പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന കോയക്കിടാവ് തങ്ങള്‍ മഖാം ഉറൂസും മതപ്രഭാഷണവും ഫെബ്രുവരി 23 മുതല്‍ 27 വരെ വിവിധ പരിപാടികളോടെ നടക്കും.
23 ന് മഖ് രിബ് നിസ്കാരാനന്തരം ബുഖാരി മസ്ജിദ് ഇമാം മുഹമ്മദ് ഷഫീഖ് ദാരിമിയുടെ മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാകും. അബ്ദുള്‍ അസീസ് ആഷ്റഫി മുഖ്യ പ്രഭാഷണം നടത്തും. ഫെബ്രുവരി 25,26 തിയ്യതികളില്‍ താജുദ്ദീന്‍ ബാഫഖി, കൊല്ലം പ്രഭാഷണം ചെയ്യും. 27-ന് ബുര്‍ദ മജ്ലിസും ദഫ് മുട്ട് പ്രദര്‍ശനവും സംഘടിപ്പിക്കും. തുടര്‍ന്ന്‍ നടക്കുന്ന ദിഖ്റിസ്സലാത്തിന്നും കൂട്ടുപ്രാര്‍ഥനക്കും സയ്യിദ് അല്‍ മഷ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ നേതൃത്വം കൊടുക്കും. അഞ്ച് ദിവസത്തെ ഉറൂസ് പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments