top of page
Search

തൃക്കരിപ്പൂര്‍ സിന്തറ്റിക് സ്റ്റേഡിയം: പ്രവൃത്തി രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ നടപടി

  • തൃക്കരിപ്പൂര്‍ വിഷന്‍
  • Feb 21, 2015
  • 1 min read

തൃക്കരിപ്പൂര്‍ : നടക്കാവ് വലിയകൊവ്വല്‍ മൈതാനത്ത് പണിയുന്ന സിന്തറ്റിക് സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു.രണ്ട് മാസം കൊണ്ട് സ്റ്റേഡിയം പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ദേശീയ കായിക മന്ത്രാലയത്തിന്‍റെ സഹായത്തോടെയാണ് 208 കോടി രൂപ ചെലവില്‍ ആധുനിക രീതിയില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.സ്പോര്‍ട്സ് കൌണ്‍സിലിന്ന്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ 15ഏക്കര്‍ ഭൂമിയിലാണ് സിന്തറ്റിക് സ്റ്റേഡിയം പണിയുന്നത്.

110 മീറ്റര്‍ നീളവും 78 മീറ്റര്‍ വീതിയുമുള്ള ട്രാക്കാണ് ഒരുക്കുന്നത്.ചുറ്റുമതില്‍,പവലിയന്‍,കളിക്കാര്‍ക്കുള്ള വിശ്രമ മുറി,ഡ്രസ്സിംഗ് മുറി,ഓഫീസ് എന്നീ സൗകര്യങ്ങളും ഒരുക്കും.നിലം കോണ്‍ക്രീറ്റ് ചെയ്ത് കൃത്രിമ പുല്‍ത്തകിട് വെച്ചുപിടിപ്പിച്ചാണ് കളിക്കളം ഒരുക്കുന്നത്.ദില്ലി ആസ്ഥാനമായുള്ള ശിവനരേഷ് കമ്പനിയാണ് കരാറുകാര്‍.

സൗകര്യപ്രദമായ സ്റ്റേഡിയം ഇല്ലാഞ്ഞിട്ടും ദേശീയ - സംസ്ഥാന - ജില്ലാതല കളിക്കളത്തില്‍ കളിക്കുന്നതിന് മികവാര്‍ന്ന കളിക്കാരെ എത്തിക്കാനും,കായിക രംഗത്ത് ഉന്നതി നേടാനും കഴിഞ്ഞ തൃക്കരിപ്പൂരിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് സിന്തറ്റിക് സ്റ്റേഡിയം ഉയരുന്നത് ഏറെ ആശ്വാസമാണ്.

തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍,മുന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ടി ശാഹുല്‍ ഹമീദ്,കെ.കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവരുടെ ശ്രമഫലമായാണ് സിന്തറ്റിക് സ്റ്റേഡിയത്തിന് അനുമതിയുണ്ടായത്.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page