യു.എ.ഇ കെ.എം.സി.സി: ചന്തേരയില്‍ ജനസേവന കേന്ദ്രം ഫെബ്രുവരി 24-ന് തുടങ്ങും.
- Trikaripur Vision
- Feb 21, 2015
- 1 min read

തൃക്കരിപ്പൂര്‍: യു.എ.ഇ കെ.എം.സി.സി പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി ചന്തേരയില്‍ ജനസേവന കേന്ദ്രം ആരംഭിക്കുന്നു. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ കാര്യങ്ങളും മറ്റിതര പ്രവര്‍ത്തനങ്ങള്‍ക്കുമായി സൗകര്യം ഒരുക്കുന്നതിന്ന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സംരംഭത്തിന് യു.എ.ഇ കെ.എം.സി.സി പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 24-ന് എം.ടി.പി അബ്ദുള്‍ സലാം നഗറില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ സേവന കേന്ദ്രത്തിന്റെ ഉല്‍ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‍ പിലിക്കോട് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.എ മജീദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.കെ.പി ഹമീദലി ഉല്‍ഘാടനം ചെയ്യും. പി.കെ ബഷീര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. പെരിങ്ങോം മുസ്തഫ, വി.കെ ബാവ, ശംസുദ്ധീന്‍ ആയിറ്റി, പി.വി മുഹമ്മദ് അസ്‌ലം, ഹംസ തൊട്ടിയില്‍, നിഷാം പട്ടേല്‍, സുഹൈല്‍, എം.അസ്‌ലം, എ.പി.കെ ജലീല്‍, സഖരിയ്യ, ടി.കെ. നൌഷാദ് പ്രസംഗിക്കും.
Comments