top of page

വെള്ളാപ്പ് മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ മൂന്നാം വാര്‍ഷികം ഫെബ്രുവരി 27,28 തിയ്യതികളില്‍.

  • Feb 21, 2015
  • 1 min read

തൃക്കരിപ്പൂര്‍: വെള്ളാപ്പ് മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിന്റെ 3-ആം വാര്‍ഷികം വിവിധ പരിപാടികളോടെ ഫെബ്രുവരി 27, 28 തിയ്യതികളില്‍ നടത്തും.

കഥാപ്രസംഗം, മാപ്പിളപ്പാട്ട്, സ്വാന്തനം ചികിത്സാ സഹായ പദ്ധതി, തുടങ്ങിയ പരിപാടികളാണ് വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. ഫെബ്രുവരി 27-ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പ്രസിഡന്റ് എം.എ അബ്ദുള്‍ അസീസ്‌ അധ്യക്ഷം വഹിക്കും. കെ.എം.സി.സി പ്രസിഡന്റ് പി.കെ.സി സുലൈമാന്‍ ഹാജി സ്വാന്തനം ചികിത്സാ സഹായ പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‍ പ്രശസ്ത ഗായകന്‍ കീഴിചേരി ഇബ്രാഹിം മൗലവി കഥാപ്രസംഗം അവതരിപ്പിക്കും. 28 ന് സമാപിക്കും.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page