അഴീക്കല്‍ തുറമുഖത്തിന്ന് കപ്പല്‍ വഴി ചരക്ക് നീക്കാന്‍ കവ്വായികായലില്‍ മണ്ണ് നീക്കിത്തുടങ്ങി.
- Shahul Hameed V.T
- Feb 22, 2015
- 1 min read

തൃക്കരിപ്പൂര്‍: അഴീക്കല്‍ തുറമുഖത്ത് നിന്ന് ചരക്ക് നീക്കം നടത്തുന്നതിന് ലക്ഷ്യമിട്ട് കവ്വായിക്കായലില്‍ മണ്ണ് നീക്കല്‍ പുരോഗമിക്കുന്നു. കൊറ്റി-കോട്ടപ്പുറം ജലപാതയിലാണ് ഇപ്പോള്‍ ബ്രജിംഗ് മെഷീന്‍ ഉപയോഗിച്ച് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗം മണ്ണ് നീക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തി ചരക്ക് കപ്പല്‍ കൊണ്ട് വരുന്നതിന്നും അഴീക്കല്‍ തുറമുഖത്ത് നിന്ന് ചെറുകപ്പല്‍ വഴി പയ്യന്നൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് തീരദേശ മാര്‍ക്കറ്റുകളില്‍ സാധനസാമഗ്രികള്‍ എളുപ്പത്തില്‍ എത്തിക്കുന്നതിനും, കൊറ്റി-കോട്ടപ്പുറം ജലപാതയില്‍ സര്‍വീസ് ബോട്ടുകളുടെ യാത്രാകുരുക്ക് ഒഴിവാക്കുന്നതിന് മണല്‍ നീക്കി കവ്വായിക്കായലില്‍ ആഴം കൂടുന്നത് ഉപകാരമാകും. പുഴയില്‍ 14 മീറ്റര്‍ വീതിയിലും 6 മീറ്റര്‍ ആഴത്തിലുമാണ് ഡിജ്ജിംഗ് നടത്തുന്നത്. പുഴയില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് തടസ്സമില്ലാത്ത രൂപത്തിലാണ് ചാല്‍ ഒരുക്കുന്നത്. ഏഴിമല നാവല്‍ അക്കാദമിയിലേക്ക് വലിയ കണ്ടൈനര്‍ വഴി ചരക്ക് റോഡ് വഴി കൊണ്ട് വരുന്നത് ഒഴിവാക്കി കവ്വായിക്കായലില്‍ ഒരുക്കുന്ന പാത വഴി ചെറുകപ്പല്‍ നീലേശ്വരം അഴിമുഖത്ത് നിന്നും അഴീക്കല്‍ തുറമുഖത്ത് നിന്നും കൊണ്ട് വന്ന് ചുരുങ്ങിയ ചെലവില്‍ നാവല്‍ അക്കാദമിയിലെത്തിക്കാന്‍ സാധിക്കും. പഴയങ്ങാടി സുല്‍ത്താന്‍ തോട് കൂടി ആഴം കൂട്ടുന്നതിന്ന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുണ്ടെന്നാണ് വിവരം. വലിയപറമ്പ് ടൂറിസ്റ്റ് വികസനത്തിന്നും ഏറെ വികസനമുണ്ടാക്കുന്ന പദ്ധതിയാണിത്. നീലേശ്വരം, കോട്ടപ്പുറം കേന്ദ്രീകരിച്ച് ഇപ്പോള്‍ ഹൗസ് ബോട്ടുകള്‍ കവ്വായിക്കായലില്‍ ടൂറിസ്റ്റുകള്‍ക്കായി വാടകക്ക് ഓടുന്നുണ്ട്. എന്നാല്‍ കെട്ട് വെള്ളങ്ങളില്‍ സജീകരിച്ച സഞ്ചാരികള്‍ക്കുള്ള മുറികളും, ഭക്ഷണശാലകളും, മീറ്റിംഗ് ഹാളും , എ.സി സൗകര്യവും ഉള്ള ഹൌസ്‌ബോട്ടുകള്‍ ഭാരം കൂടിയതിനാല്‍ കവ്വായിക്കായലില്‍ സവാരി നടത്താന്‍ ആഴക്കുറവ് മൂലം ഏറെ വിഷമിക്കുന്നുണ്ട്. ബോട്ടുകള്‍ മണ്ണില്‍ തട്ടി അപകടമുണ്ടാകാനും സാധ്യത ഏറുന്നു. കവ്വായി ക്കായലില്‍ ഭാരം കൂടിയ സ്റ്റീല്‍ ബോട്ടുകളും കെട്ടുവെള്ളങ്ങളും യഥേഷ്ടം ഉപയോഗപ്പെടുത്താനാകും. കവ്വായിക്കായല്‍ക്കരയില്‍ , തൃക്കരിപ്പൂരിലെ ആയിറ്റി കടവിലും കോട്ടപ്പുറത്തുമുള്ള ഹൗസ് ബോട്ട് ടെര്‍മിനലുകള്‍ ഹൌസ്‌ബോട്ടുകള്‍ അഭ്യന്തര-രാജ്യാന്തര സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നതും പദ്ധതി വേഗം പൂര്‍ത്തീകരിക്കുന്നതിനാല്‍ സാധിക്കും. കൊറ്റി-കോട്ടപ്പുറം ജലപാതയില്‍ നിലവിലുള്ള സര്‍വീസ് ബോട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഫാസ്റ്റ് പാസ്സഞ്ചര്‍ ഷട്ടില്‍ സര്‍വീസുകള്‍ ഒരുക്കുന്നതിന് ഏറെ സഹായകമാകും.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് തീരദേശ ഗ്രാമങ്ങള്‍ക്ക് പുതിയ മുഖം നല്‍കുന്ന ചരക്ക് കപ്പല്‍ നീക്കം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍ ഇപ്പോള്‍.
Comments